ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; വീട്ടമ്മ മരിച്ചു

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; വീട്ടമ്മ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടമ്മ മരിച്ചു. പയന്തോങ്ങ്-ചീയ്യുരിനടുത്തെ കമ്പിലംകണ്ടി സ്വദേശി മൊയ്തുവിന്റെ ഭാര്യ സുലൈഹ (42 ) യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മരണ കാരണം ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടാകൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. എടച്ചേരി തലായി അച്ചലത്ത് അബ്ദുള്ളയുടെ മകളാണ്. മക്കള്‍: സുഹൈല്‍, ഹാരിസ്, നജ്‌ല, റംസിയ. മരുമക്കള്‍: ഷറഫ (കുമ്മങ്കോട്) സെമീര്‍ (കുമ്മങ്കോട്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.