ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ ഫിഫ വിലക്കിയേക്കും; കോടതി ഇടപെടലില്‍ അസംതൃപ്തി

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ ഫിഫ വിലക്കിയേക്കും; കോടതി ഇടപെടലില്‍ അസംതൃപ്തി

ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷനെ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ വിലക്കിയേക്കും. എഐഎഫ്എഫിന്റെ ദൈനംദിന ചുമതലകള്‍ സുപ്രീംകോടതി നിയോഗിച്ച താല്‍ക്കാലിക ഭരണസമിതിക്ക് കൈമാറാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് മേല്‍ കരിനിഴലായി വീഴുന്നത്. ഫിഫ ഈ നടപടികളെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.

ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളിലേക്ക് സര്‍ക്കാരുകളോ കോടതിയോ കടന്നു കയറുന്നതിനെ ഫിഫ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ കടന്നുകയറ്റം ഉണ്ടായപ്പോള്‍ മുമ്പ് മറ്റ് പല രാജ്യങ്ങള്‍ക്കും ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്‌വെ, കെനിയ എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. യുദ്ധത്തില്‍ ഏര്‍പ്പെട്ട റഷ്യയ്ക്കു പോലും ഫിഫയുടെ നടപടി നേരിടേണ്ടി വന്നു.

വിലക്കിലേക്ക് കാര്യങ്ങള്‍ പോയാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് അത് വലിയ തിരിച്ചടിയാകും. ഐഎസ്എല്ലിലും ഐലീഗിലും കളിക്കാന്‍ വിദേശികള്‍ക്ക് സാധിക്കാതെ വരും. വിദേശ കോച്ചുമാരുടെ സേവനം നഷ്ടമാകും. എഎഫ്‌സി കപ്പുകളിലും മറ്റും പങ്കെടുക്കാനും വിലക്കുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.