റഷ്യന്‍ നിലപാട് ഭീഷണി; നാറ്റോ സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പോളണ്ട്

റഷ്യന്‍ നിലപാട് ഭീഷണി; നാറ്റോ സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പോളണ്ട്

വാഴ്‌സോ: റഷ്യന്‍ നിലപാട് സമീപ രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നാറ്റോ സഖ്യകക്ഷികളുടെ സ്ഥിരം സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പോളണ്ട്.

പോളണ്ട് പ്രധാനമന്ത്രി മത്തേയൂസ് മോറാവിക്കിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റഷ്യന്‍ ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യ ഉക്രെയ്ന്‍ ആക്രമിച്ച സാഹചര്യത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനികത്താവളങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാഴ്‌സോയില്‍ നടക്കുന്ന സ്ട്രാറ്റജിക് ആര്‍ക്ക് ഫോറത്തില്‍ വച്ചാണ് മത്തേയൂസ് ഈ ആവശ്യമുന്നയിച്ചത്.

പ്രാഥമിക ഘട്ടത്തില്‍ ലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റുകളെയായിരിക്കും സൈനിക താവളങ്ങളില്‍ വിന്യസിക്കുക. റഷ്യക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് പോളണ്ടിന്റെ നടപടി.

പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിലൂടെയോ ചര്‍ച്ചയിലൂടെയോ അല്ല, മറിച്ച് സ്വന്തം സൈനിക ബലം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂവെന്നും മത്തേയൂസ് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.