തിരുവനന്തപുരം: ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളെ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന സുപ്രീം കോടതി വിധിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. വിധി ജി.എസ്.ടി.യുടെ ഘടനയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്രം അഭിപ്രായപ്പെടുമ്പോള്‍ നിരക്കു നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അവകാശം ഉറപ്പിക്കുന്നതാണെന്ന് കേരളം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാദിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വിധിയുടെ പ്രായോഗിക വശങ്ങളെപ്പറ്റി വിദഗ്ധാഭിപ്രായം തേടാനാണ് കേരളത്തിന്റെ ആലോചന. നികുതി, നിയമ കാര്യങ്ങളില്‍ ദേശീയ തലത്തില്‍ വിദഗ്ധരായവരെ സമീപിച്ച് അഭിപ്രായം തേടുന്നത് പരിഗണനയിലുണ്ട്. ജി.എസ്.ടിയുടെ കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
വിധിയുടെ പശ്ചാത്തലത്തില്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്- സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജി.എസ്.ടി. കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്ന നിരക്കുകള്‍ തന്നെ ബാധകമാണോ? അതോ സംസ്ഥാനത്തിന് പ്രത്യേക നികുതിനിരക്ക് ചുമത്താമോ? എന്നിവയാണ് അവ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.