പണമില്ലെങ്കിലും പകിട്ട് കുറയ്ക്കരുത്: മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക മൂന്നിരട്ടിയാക്കി

പണമില്ലെങ്കിലും പകിട്ട് കുറയ്ക്കരുത്: മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക മൂന്നിരട്ടിയാക്കി

കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പാടുപെടുന്ന സര്‍ക്കാരിന്റെ അനാവശ്യ ആഢംബരത്തിന് യാതൊരു കുറവുമില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.

25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. 10,000 രൂപ വരെ ചെലവഴിച്ചിരുന്ന പരിപാടികള്‍ക്ക് ഇനി 50,000 രൂപ വരെ ചെലവഴിക്കാം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ വന്‍ വര്‍ധന.

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015 ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കായി വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്ക് വരുന്ന ചെലവുള്‍പ്പെടെ 75,000 രൂപ വരെയാകാമെന്നാണ് പുതിയ ഉത്തരവ്. മറ്റ് സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പരമാവധി 50,000 രൂപ വരെ ചെലവിടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.