മുംബൈ: പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങളായി പുകയില ബ്രാന്‍ഡായ വിമലിന്റെ അംബാസിഡറാണ് അജയ് ദേവ്ഗണ്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ഷാരൂഖ് ഖാനും പരസ്യത്തിന്റെ ഭാഗമാവുകയായിരുന്നു. കമലാ പസന്ത് എന്ന പാന്‍മസാല പരസ്യത്തില്‍ അമിതാബ് ബച്ചന്‍ ബ്രാന്‍ഡ് അംബാസിഡറായി കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടിരുന്നു. ഈ വര്‍ഷം വര്‍ഷം മുതല്‍ രണ്‍വീര്‍ സിങും പരസ്യത്തിന്റെ ഭാഗമാവുകയായിരുന്നു.
അടുത്തിടെ വിമല്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ നടന്‍ അക്ഷയ് കുമാറും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ താരത്തിനും പരസ്യത്തിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പാന്‍ മസാലയ്ക്ക് എതിരെ സംസാരിക്കുന്ന അക്ഷയ് കുമാറിന്റെ പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നെറ്റിസണ്‍സ് രംഗത്തെത്തിയത്. പിന്നീട് സംഭവത്തില്‍ മാപ്പ് പറഞ്ഞ് അക്ഷ് കുമാര്‍ എത്തി.
ഇതോടെ പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് താരം പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.