ഉറങ്ങിയത് സിമന്റ് കട്ടിലില്‍, കഴിച്ചത് സാലഡും പഴങ്ങളും; സിദ്ദുവിന്റെ ജയില്‍വാസം ഇങ്ങനെ

ഉറങ്ങിയത് സിമന്റ് കട്ടിലില്‍, കഴിച്ചത് സാലഡും പഴങ്ങളും; സിദ്ദുവിന്റെ ജയില്‍വാസം ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു തടവുകരാനായി ഇന്നലെ താമസിച്ചത് പട്യാല സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബാരക്കില്‍. കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെയാണ് സിദ്ദു കഴിഞ്ഞത്. രാത്രി 7.15ന് ചപ്പാത്തിയും പരിപ്പു കറിയും കൊടുത്തെങ്കിലും കഴിക്കാന്‍ തയാറായില്ല. സാലഡും പഴങ്ങളും മാത്രമാണ് കഴിച്ചത്. സിമന്റ് കട്ടിലില്‍ കിടന്നായിരുന്നു ഉറക്കം.

കഠിന തടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്. ജയില്‍ചട്ടം അനുസരിച്ച് ആദ്യ മൂന്ന് മാസം തൊഴില്‍ പരിശീലനം നല്‍കും. ഈ സമയത്ത് ഒരു വേതനവും കിട്ടില്ല. ശേഷം അവിദഗ്ധ തടവുകാരന് പ്രതിദിനം 40 രൂപയും വൈദഗ്ധ്യമുള്ള ആള്‍ക്ക് 60 രൂപയും ലഭിക്കും. 1998 ഡിസംബര്‍ 27നുണ്ടായ സംഭവത്തില്‍ ആക്രമണത്തിനിരയായ ഗുര്‍ണാം സിങ് (65) കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം സിദ്ദുവിന് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് പട്യാല കോടതിയിലെത്തി കീഴടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.