തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്‍കാന്‍ ധനസഹായം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി മാനേജ്മെന്റ്. 65 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ മാസത്തെ ശമ്പള വിതരണം നാളെയോടെ പൂര്‍ത്തിയാക്കും. 800 ഓളം ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ മാസത്തെ ശമ്പളം ഇനി നല്‍കാനുള്ളത്. ഇതിനായി ആറ് കോടി രൂപ വേണം. ഓവര്‍ ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്ത് 70 കോടി രൂപ വച്ചാണ് ശമ്പള വിതരണം തുടങ്ങിയത്.
ഇന്നത്തെയും നാളത്തെയും ദിവസവരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഏപ്രില്‍ മാസത്തെക്കാള്‍ പ്രതിസന്ധിയാണ് മെയ് മാസം കാത്തിരിക്കുന്നത്. ദിവസവരുമാനം കൊണ്ട് ശമ്പളം നല്‍കാനാവാത്ത സ്ഥിതിയാണ് കോര്‍പ്പറേഷനുള്ളത് .
സര്‍ക്കാര്‍ സഹായമായി കിട്ടുക 30 കോടി രൂപയാണ്. ഇപ്രാവിശ്യം നല്‍കിയതുപോലെ അധിക സഹായം ഇനി പ്രതീക്ഷിക്കുകയും വേണ്ട. നിലവില്‍ ഓവര്‍ഡ്രാഫ്റ്റെടുത്തതിനാല്‍ ഇനിയൊരെണ്ണം ഇത് തിരിച്ചടക്കാതെ ലഭിക്കില്ല. അതേസമയം, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന ആവശ്യം യൂണിയനുകള്‍ വീണ്ടുമുയര്‍ത്തി. ആറാം തീയതി സമരത്തിന് ഭരണാനുകൂല സംഘടന കൂടിയായ സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.