തെരുവുനായ്ക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാദൗത്യത്തിന് സൈന്യവും

തെരുവുനായ്ക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാദൗത്യത്തിന് സൈന്യവും

അമൃത്സര്‍: തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ആറുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലുള്ള ഗദ്രിവാല ഗ്രാമത്തിലാണ് അപകടം. 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സൈന്യത്തിന്റെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ജെസിബി ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി ടണല്‍ നിര്‍മിച്ച് കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. നിലവില്‍ കുഴല്‍ക്കിണറിന്റെ 200 അടി താഴ്ചയിലാണ് ആറ് വയസുകാരന്‍ കുടുങ്ങിക്കിടക്കുന്നത്.

രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളാകാതിരിക്കാന്‍ കുഴല്‍ക്കിണറിനുള്ളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹോഷിയാര്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 25 കിലോ മീറ്റര്‍ അകലെയാണ് സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.