രാഹുല്‍ ഇന്ത്യയെ നയിക്കും; സഞ്ജുവിനെ പരിഗണിക്കാതെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീം പ്രഖ്യാപനം

രാഹുല്‍ ഇന്ത്യയെ നയിക്കും; സഞ്ജുവിനെ പരിഗണിക്കാതെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീം പ്രഖ്യാപനം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിക്കും. ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല. അതേസമയം, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഐപിഎല്ലിലെ കണ്ടെത്തലായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക്, പഞ്ചാബ് കിങ്‌സിന്റെ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

ചെന്നൈയുടെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍ ബിഷ്ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.