കൊച്ചി : വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസംഗം ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി നേരിട്ട് പരിശോധിക്കും. പി.സി ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്ന കോടതിയാണ് പ്രസംഗം നേരിട്ട് പരിശോധിക്കുന്നത്.
പി.സി ജോര്‍ജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി നേരത്തെ ജാമ്യാപേക്ഷ തളളിയത്.
അതേസമയം ഒളിവില്‍ കഴിയുന്ന പി.സി ജോര്‍ജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുകയാണ്. പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോര്‍ജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.