'ക്വാഡ്' ഉച്ചകോടിക്കായി മോഡി ജപ്പാനില്‍; 40 മണിക്കൂറില്‍ പങ്കെടുക്കുക 23 പരിപാടികളില്‍

'ക്വാഡ്' ഉച്ചകോടിക്കായി മോഡി ജപ്പാനില്‍; 40 മണിക്കൂറില്‍ പങ്കെടുക്കുക 23 പരിപാടികളില്‍

ന്യൂഡല്‍ഹി: 'ക്വാഡ്' രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മോഡി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ് അംഗങ്ങള്‍. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ക്ഷണിച്ചതിനെ തുടര്‍ന്ന് ടോക്കിയോ നഗരം സന്ദര്‍ശിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

23, 24 തീയതികളിലാണ് ക്വാഡ് യോഗം. ജപ്പാനില്‍ 40 മണിക്കൂര്‍ ചെലവിടുന്ന മോഡി ഇതിനിടെ 23 പരിപാടികളില്‍ മോദി പങ്കെടുക്കും. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോദി കാണും. ഇന്തോ-പസഫിക് പ്രദേശത്തെ ചൈനീസ് വെല്ലുവിളി നേരിടാനുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.