രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നു: ഇന്റലിജന്‍സ് മുന്നറിയിപ്പ്

രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നു:  ഇന്റലിജന്‍സ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ മുഖേന സ്‌ഫോടനങ്ങള്‍ നടത്താനാണ് ഐഎസ്‌ഐ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച രഹസ്യ സന്ദേശം ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടിച്ചെടുത്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും സ്‌ഫോടനം നടത്താനാണ് പദ്ധതിയിടുന്നത്. ചരക്കുഗതാഗതം പൂര്‍ണമായി അട്ടിമറിക്കുകയാണ് തീവ്രവാദികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

റെയില്‍വേ ട്രാക്കുകളില്‍ സ്‌ഫോടനം നടത്തുക ലക്ഷ്യമിട്ട് ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഐഎസ്‌ഐ വന്‍തോതില്‍ ഫണ്ട് നല്‍കി വരുന്നതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പാക് അനുകൂല സ്ലീപ്പര്‍ സെല്ലുകള്‍ ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.