ബീജിംഗ്: തായ് വാനെ ആക്രമിക്കാന്‍ ചൈന ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് സൂചന നല്‍കുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തായി. ആക്രമണത്തെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ക്ലിപ്പുകളാണ് പുറത്തായത്.
യുദ്ധതന്ത്രം സംബന്ധിച്ച ചര്‍ച്ചകളുടെ 57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് യൂട്യൂബ് ചാനലായ 'ല്യൂഡ്' സംപ്രേഷണം ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോര്‍ത്തി നല്‍കിയതെന്നും യൂട്യൂബ് ചാനല്‍ വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് തായ് വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറം ലോകത്തെ അറിയിക്കാനാണ് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് സൂചന. പി.എല്‍.എയുടെ ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാര്‍ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഡ്രോണുകള്‍, ബോട്ടുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തില്‍ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാര്‍, ആയിരത്തോളം കപ്പലുകള്‍, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാഡുകള്‍, അത്യാഹിത ട്രാന്‍സ്ഫര്‍ സെന്ററുകള്‍, ധാന്യശേഖരണ കേന്ദ്രങ്ങള്‍, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകള്‍, എണ്ണ ഡിപ്പോകള്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവ ക്രമീകരിക്കാന്‍ ഗ്വാങ്‌ഡോങ് പ്രവിശ്യയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും സന്ദേശത്തില്‍ പറയുന്നു.
ഇതിനിടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് ജനറല്‍മാരെ ചൈന വധിച്ചെന്നും നിരവധിപേര്‍ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തക ജന്നിഫര്‍ സെംഗ് ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.