നാട്ടിലെ മുസ്ലീം സമൂഹം രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിനാല്‍ ആരും കടകള്‍ തുറക്കരുത്; ജമാഅത്തിന്റെ ഭീഷണി കത്തിനെതിരേ വ്യാപക പ്രതിഷേധം

നാട്ടിലെ മുസ്ലീം സമൂഹം രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിനാല്‍ ആരും കടകള്‍ തുറക്കരുത്; ജമാഅത്തിന്റെ ഭീഷണി കത്തിനെതിരേ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ആലപ്പുഴയില്‍ മുസ്ലീം ബാലന്റെ ക്രൈസ്ത-ഹിന്ദു വിരുദ്ധ കൊലവിളി മുദ്രാവാക്യത്തിനു പിന്നാലെ തിരുവനന്തപുരത്ത് കടകള്‍ തുറക്കുന്നതിനെതിരേ മുസ്ലീം ജമാഅത്തിന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. പൗരത്വ ബില്ലിനെതിരെ മുസ്ലീം സമൂഹം രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിനാല്‍ ആരും കടകള്‍ തുറക്കരുതെന്ന ഭീഷണിയാണ് കത്തിന്റെ ഇതിവൃത്തം.

ആരെങ്കിലും കടകള്‍ തുറന്നാല്‍ ജമാഅത്തിന്റെ നടപടിക്ക് വിധേയമാകുമെന്ന ഭീഷണിയും ബീമാപള്ളി മുസ്ലീം ജമാഅത്തിന്റെ ലെറ്റര്‍ പാഡിലുള്ള കത്തിലുണ്ട്. പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട കത്തിനെതിരേ വലിയ തോതില്‍ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഭീഷണിപ്പെടുത്തി ഇതര മതസ്ഥരെ വരുതിക്ക് നിര്‍ത്തുന്ന കശ്മീര്‍ മോഡലിന്റെ കേരള പതിപ്പാണിതെന്നാണ് ഒരുകൂട്ടം ആളുകള്‍ പറയുന്നത്. ഇത്തരം ഭീഷണികള്‍ വകവച്ചു കൊടുത്താല്‍ നാളെകളില്‍ കശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തിലെ ഇതര മതസ്ഥര്‍ക്ക് വരുമെന്ന് പലരും അഭിപ്രായം പങ്കുവയ്ക്കുന്നു.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയില്‍ ക്രൈസ്തവ-ഹിന്ദു സമുദായങ്ങള്‍ക്കെതിരേ ഉയര്‍ന്ന കൊലവിളി മുദ്രാവാക്യത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അടുത്ത ഭീഷണിയെന്നത് ഗൗരവകരമാണ്. കത്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ തോതില്‍ പ്രചരിച്ചിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.