ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവത്തനപരമാണ് : ആർച്ച്ബിഷപ്പ് ഗുജറോത്തി

ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവത്തനപരമാണ് : ആർച്ച്ബിഷപ്പ്  ഗുജറോത്തി

ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 2022 -2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാർക്കിയൽ സമ്മേളനം വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജറോത്തി ഉത്‌ഘാടനം ചെയ്തു. ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാർ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവർത്തനങ്ങളും തദേശീയരെ പ്രചോദിതരാക്കുന്ന വിധത്തിൽ സഭയുടെ തനത് സ്വഭാവമായ പ്രേഷിത പ്രവർത്തന പരമാണെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ഗുജറോത്തി നിർദേശിച്ചു . മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാർത്തോമാ മാർഗം അറിയുകയും ജീവിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ദൗത്യം .ഇതിലൂടെ സഭയുടെ വൈവിധ്യവും സാർവത്രികതയും പ്രഘോഷിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തെൻപുര . ഫാ. ജോർജ് ചേലക്കൽ ,. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ് ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട്, റെവ . ഡോ വർഗീസ്‌ പുത്തൻപുരക്കൽ, റെവ. ഡോ . ജോസഫ് കറുകയിൽ, റെവ. ഡോ . ജോൺ പുളിന്താനത്ത്, ഡോ . മാർട്ടിൻ ആന്റണി ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്റ് സെക്രെട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു. രൂപതയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിൽ "വിശുദ്ധമായത് വിശുദ്ധർക്ക് "എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിസീറോ മലബാർ സഭയുടെ ആരാധനക്രമം ദൈവശാസ്ത്രം ആധ്യാത്മികത ശിക്ഷണക്രമം സംസ്കാരം എന്നീ വിഷയങ്ങളിൽ ആർച്ച് ബിഷപ് സിറിൽ വാസിൽ, പ്രൊഫ .ഡോ . സെബാസ്റ്യൻ ബ്രോക്ക്,റെവ . ഡോ . പോളി മണിയാട്ട് ,റെവ. ഡോ . ജേക്കബ് കിഴക്കേവീട് , പ്രൊഫ . ഡോ . പി. സി . അനിയൻകുഞ്ഞു എന്നിവർ ഇന്ന് അവസാനിക്കുന്ന സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.