ഹരിയാനയില്‍ കോണ്‍ഗ്രസിന് ആശ്വാസം; പാര്‍ട്ടി വിട്ടവര്‍ വീണ്ടും തിരിച്ചെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസിന് ആശ്വാസം; പാര്‍ട്ടി വിട്ടവര്‍ വീണ്ടും തിരിച്ചെത്തി

ന്യൂഡല്‍ഹി: തലയെടുപ്പുള്ള ദേശീയ നേതാക്കള്‍ മറ്റ് പാര്‍ട്ടികളില്‍ ചേക്കേറുമ്പോള്‍ ഹരിയാനയില്‍ നിന്ന് കോണ്‍ഗ്രസിനൊരു സന്തോഷ വാര്‍ത്ത. പാര്‍ട്ടി വിട്ട് എട്ട് മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ തിരിച്ചു വരവ് കോണ്‍ഗ്രസ് ഉണര്‍വേകിയിട്ടുണ്ട്.

ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെയും ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിലാണ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജ്യസഭാ എംപി ദീപേന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് എംഎല്‍എമാരും മുന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

ശാരദ റാത്തോഡ്, രാം നിവാസ് ഗോഡേല, നരേഷ് സെല്‍വാള്‍, പര്‍മീന്ദര്‍ സിംഗ് ദുല്‍, ജിലേ റാം ശര്‍മ്മ, രാകേഷ് കംബോജ്, രാജ്കുമാര്‍ വാല്‍മീകി, സുഭാഷ് ചൗധരി എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എമാര്‍. ലോക് തന്ത്ര സുരക്ഷാ പാര്‍ട്ടിയുടെ കിഷന്‍ലാല്‍ പഞ്ചലും കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടുത്തിടെയാണ് കുമാരി ഷെല്‍ജയെ പിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി ചൗധരി ഉദയ്ഭാനെ നിയമിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.