അഴിമതിക്കെതിരെ പരാതിപ്പെടാന്‍ ദ വാജിബ് പോർട്ടല്‍

അഴിമതിക്കെതിരെ പരാതിപ്പെടാന്‍ ദ വാജിബ് പോർട്ടല്‍

അബുദാബി: പൊതുജനങ്ങള്‍ക്ക് അഴിമതി റിപ്പോർട്ട് ചെയ്യാന്‍ അബുദബിയില്‍ ദ വാജിബ് എന്ന പേരില്‍ പോർട്ടല്‍ ആരംഭിച്ചു. അഴിമതി റിപ്പോർട്ട് ചെയ്തവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍, അഴിമതി, എന്നിവയെകുറിച്ചുളള വിവരങ്ങളെല്ലാം പോർട്ടലില്‍ റിപ്പോർട്ട് ചെയ്യാം.
രാജ്യത്തെ സേവനങ്ങള്‍ അഴിമതി രഹിതമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പോർട്ടല്‍ ആരംഭിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുകയെന്നുളളതും ലക്ഷ്യമിടുന്നു.

രഹസ്യമായി വരുന്ന റിപ്പോർട്ടുകള്‍ അവലോകനം ചെയ്ത ശേഷം പരാതിക്കാരനെ ബന്ധപ്പെടും. പരാതി അയച്ച വ്യക്തി തന്നെയാണോയെന്ന് ഉറപ്പിക്കാനാണ് കോഡ് അയക്കുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉറപ്പുവരുത്തിയാകും മറ്റ് നടപടികളിലേക്ക് കടക്കുക. wajib.adaa.gov.ae എന്നതാണ് പരാതിപ്പെടാനുളള ലിങ്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.