സിദ്ദുവിന് ജയിലില്‍ ക്ലര്‍ക്കിന്റെ പണി; ദിവസ വേതനം 90 രൂപ

സിദ്ദുവിന് ജയിലില്‍ ക്ലര്‍ക്കിന്റെ പണി; ദിവസ വേതനം  90 രൂപ

പാട്യാല: റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പഞ്ചാബ് മുന്‍ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന് പട്യാല ജയിലില്‍ ക്ലര്‍ക്കിന്റെ ജോലി. 90 രൂപയാണ് ദിവസ വേതനം. മൂന്ന് മാസം വരെ പരിശീലനമാണ്.  ഇക്കാലയളവില്‍ വേതനം ലഭിക്കില്ല.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 40 മുതല്‍ 90 രൂപ വരെയാവും പ്രതിദിനം ലഭിക്കുന്ന വേതനം. ജോലിയിലെ കാര്യക്ഷമതയെ അടിസ്ഥാനമാക്കിയാവും വേതനം തീരുമാനിക്കുക. ജോലിക്കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി.

ഉയര്‍ന്ന പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവ് ആയതിനാല്‍ സിദ്ദു സ്വന്തം ബാരക്കിനുള്ളിലുള്ള ജോലികള്‍ ചെയ്താല്‍ മതിയാവും. സെല്ലില്‍ നിന്ന് പുറത്തിങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ ചെയ്തുതീര്‍ക്കേണ്ട ഫയലുകള്‍ അധികൃതര്‍ ബാരക്കിലെത്തിച്ചുനല്‍കും.

പട്യാലയില്‍ 1988 ല്‍ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീം കോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍ണാം സിങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്. ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.