കൊച്ചി: യുവനടിയുടെ പീഡന പരാതിയില്‍ പോലീസ് തിരയുന്ന നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ച നടിയെ ചോദ്യം ചെയ്യാന്‍ പോലീസ്. മലയാള സിനിമയിലെ പ്രമുഖയായ ഈ യുവനടി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
യുവനടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. മലയാളി നടിയെ അടുത്ത ദിവസം തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഈ നടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുള്ള ിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിനിമാ രംഗത്ത് തന്നെയുള്ള വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ക്രഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചത്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.