കൊച്ചി: വിവാദ പ്രസംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായം കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.
വിദ്വേഷ പ്രസംഗം നടത്തരുതന്ന ഉപാധിയോടെയാണ് ഹൈക്കോടതി പി.സിക്ക് ജാമ്യം അനുവദിച്ചത്. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.
ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് ഹൈക്കോടതി നടപടി. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസില്‍ ബുധനാഴ്ച അറസ്റ്റിലായ പി.സി ജോര്‍ജ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് അദ്ദേഹത്തെ ഇന്നലെ ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.