അബുദാബിയിലെ ആദ്യ സിഎസ്ഐ ചർച്ച് ഉടന്‍ തുറന്നുകൊടുക്കും

അബുദാബിയിലെ ആദ്യ സിഎസ്ഐ ചർച്ച് ഉടന്‍ തുറന്നുകൊടുക്കും

അബുദാബി: അബുദാബിയില്‍ നിർമ്മിച്ച ആദ്യ സിഎസ്ഐ ചർച്ച് ഉടന്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. സ‍ർവ്വമത സമ്മേളത്തിലാണ് പാരിഷ് അബുദാബി വരും മാസങ്ങളില്‍ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. 

 2024 ല്‍ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തോട് ചേർന്നുളള അബു മറൈഖയില്‍ 4.37 ഏക്കർ സ്ഥലത്താണ് 12,000 ചതുരശ്ര അടി വിസ്തീർണമുളള ച‍ർച്ച് നിർമ്മിച്ചിരിക്കുന്നത്.

760 പേർക്ക് ആതിഥേയത്വം വഹിക്കാനുളള ശേഷിയുളളതാണ് ചർച്ച്. ചർച്ചിന്‍റെ നിർമ്മാണം പൂർത്തിയായെന്നും വൈദ്യൂതി ഉള്‍പ്പടെയുളള മറ്റ് സൗകര്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വികാരി ലാല്‍ജി എം. ഫിലിപ്പ് പറഞ്ഞു. 

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്രത്തിനൊപ്പം ചർച്ചിനും ഭൂമി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.