ജറുസലേം മൂന്ന് മതങ്ങളുടെയും സംഗമഭൂമി; ക്രിസത്യാനികള്‍ നേരിടുന്ന ആക്രമണങ്ങളില്‍ അപലപിച്ച് യൂറോപ്യന്‍ ബിഷപ്പുമാര്‍

ജറുസലേം മൂന്ന് മതങ്ങളുടെയും സംഗമഭൂമി; ക്രിസത്യാനികള്‍ നേരിടുന്ന ആക്രമണങ്ങളില്‍ അപലപിച്ച് യൂറോപ്യന്‍ ബിഷപ്പുമാര്‍

ജറുസലേം: മൂന്ന് മതങ്ങളുടെ സംഗമഭൂമിയായ ജറുസലേമില്‍ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിക്കുന്ന ആക്രമണങ്ങളെയും ഭീഷണികളെയും അപലപിച്ച് യൂറോപ്യന്‍ ബിഷപ്പുമാര്‍. വിശ്വാസ പ്രഖ്യാപനത്തിനുള്ള അവകാശം പോലും ഇവിടെ ക്രിസ്ത്യാനികള്‍ക്ക് കിട്ടുന്നില്ല. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് വീടുകളില്‍ കഴിയേണ്ടിവരുന്ന വോദനാജനകമായ സഹചര്യമാണ് ക്രിസ്ത്യാനികള്‍ അനുഭവിക്കുന്നതെന്നും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കാത്തലിക് ബിഷപ്പ് സംഘം ജറുസലേം സന്ദര്‍ശന വേളയില്‍ പറഞ്ഞു.

ജന്മനാട്ടില്‍ നിലനില്‍ക്കാനുള്ള പോരാട്ടത്തിലാണ് ഇവിടുത്തെ ക്രിസ്ത്യാനികള്‍. ഈസ്റ്റര്‍ സമയത്ത് ആരാധനാ സ്വാതന്ത്ര്യത്തിന്മേല്‍ പൊലീസ് ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമര്‍ശനമുണ്ട്. പലസ്തീനിയന്‍ കത്തോലിക്കാ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയുടെ കൊലപാതകത്തില്‍ അപലപിക്കുകയും അവരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തവര്‍ക്ക് നേരെ നടത്തിയ അക്രമണങ്ങളില്‍ അശങ്കയും ദുഖവും ഉണ്ടെന്നും ബിഷപ്പുമാര്‍ പറഞ്ഞു.


ജറുസലേമിലെ സെന്റ് ജെയിംസ് ദി അപ്പോസ്തലന്‍ ബെയ്റ്റ് ഹനീന ഇടവകയില്‍ എത്തിയ ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ സംഘത്തിലെ ബിഷപ്പുമാര്‍ക്ക് കൊല്ലപ്പെട്ട പലസ്തീനിയന്‍ കത്തോലിക്കാ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയുടെ ചിത്രം കൈമാറുന്നു.

യഹൂദമതം, ക്രിസ്ത്യന്‍ മതം, ഇസ്ലാം മതം എന്നിവയുടെ സംഗമഭൂമിയാണ് ജറുസലേം. അത് ഒരിക്കലും ഒരു മതത്തിന്റെ മാത്രം കുത്തകയായി മാറരുത്. ഇവിടെ എല്ലാ മതവിഭാഗത്തിലുള്ള ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. പകര്‍ച്ചവ്യാധി സങ്കീര്‍ണ്ണമായിരിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി തീര്‍ഥാടകരുടെ അഭാവം ജറുസലേമിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉപജീവനമാര്‍ഗങ്ങളെ തകര്‍ത്തു. ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളോ വാങ്ങാന്‍ പോലും ഇവര്‍ പാടുപെടുകയാണ്.

എന്നിരുന്നാലും 'പ്രതീക്ഷയുടെ അടയാളങ്ങള്‍' ഉണ്ടെന്നും ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രയാസങ്ങള്‍ ലഘൂകരിക്കാനും ജീവിതം മെച്ചപ്പെടുത്താനും അവര്‍ അശ്രാന്ത പരിശ്രമത്തിലാണ്. ഇവിടെ തീര്‍ത്ഥടകരായി എത്തുന്ന ക്രിസ്ത്യാനികള്‍ ഇവരുടെ ജീവിത പ്രയാസങ്ങള്‍ മനസിലാക്കി പിന്തുണയും സഹായങ്ങളും നല്‍കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.



ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് രൂപം നല്‍കിയ ഹോളി ലാന്‍ഡ് കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തിലാണ് യൂറോപ്പില്‍ നിന്നുള്ള ആറു ബിഷപ്പുമാര്‍ ജറുസലേം സന്ദര്‍ശനത്തിന് എത്തിയത്. മെയ് 21 ന് എത്തിയ സംഘം വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുകയും പ്രദേശത്തെ ക്രിസ്ത്യാനികളുമായി സംവദിക്കുകയും ചെയ്തു. 2000 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സന്ദര്‍ശനമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.