ലക്നൗ: ഉത്തര്‍പ്രദേശില്‍ കുട്ടികളെ മദ്രസയില്‍ ചങ്ങലക്കിട്ടതായി ആരോപണം. മദ്രസയില്‍ നിന്ന് ഓടിപ്പോകാതിരിക്കാനാണ് രണ്ട് ആണ്‍കുട്ടികളെ ചങ്ങലക്കിട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ മോചിപ്പിക്കുകയായിരുന്നു.
പ്രദേശവാസികള്‍ കുട്ടികളുടെ വീഡിയോ എടുത്ത് പൊലീസിന് അയച്ചു കൊടുത്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ മദ്രസയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം പൊലീസിന് അപേക്ഷ നല്‍കി രംഗത്തെത്തി.
പലതവണ മദ്രസയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതിനാല്‍ കുട്ടികളോട് കര്‍ശനമായി പെരുമാറാന്‍ പറഞ്ഞിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. പഠിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവം വിവാദമായിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.