ഇറാന്‍: ഇറാന്റെ കപ്പലില്‍ നിന്ന് ക്രൂഡ് ഓയില്‍ പിടിച്ചെടുക്കാന്‍ അമേരിക്കയെ ഏഥന്‍സ് സഹായിച്ചതിന് തിരിച്ചടിയായി രണ്ട് ഗ്രീക്ക് എണ്ണ ടാങ്കറുകള്‍ ഇറാന്‍ പിടിച്ചെടുത്തു. ഇറാനിയന്‍ തീരത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാതിര്‍ത്തിക്ക് പുറത്തു സഞ്ചരിക്കുകയായിരുന്ന ഡെല്‍റ്റ പോസിഡോണ്‍ എന്ന ഗ്രീക്ക് കപ്പലാണ് ഇറാനിയന്‍ നാവികസേന പിടിച്ചെടുത്തത്.
കപ്പലിലേക്ക് ഇറാന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങുകയും കപ്പലില്‍ ഉണ്ടായിരുന്ന രണ്ട് ഗ്രീക്ക് പൗരന്മാരെയും ജീവനക്കാരെയും ബന്ദികളാക്കുകയും ആയിരുന്നു എന്ന് ഗ്രീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍ തീരത്തിനടുത്തായി മറ്റൊരു ഗ്രീക്ക് കപ്പലും സമാനമായ രീതിയില്‍ ഇറാന്‍ പിടിച്ചെടുത്തു. കപ്പല്‍ തിരിച്ചു പിടിക്കുന്നതിനു ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഗ്രീസിലെ കപ്പല്‍ കമ്പനി മാനേജര്‍ പറഞ്ഞു.
രണ്ടു കപ്പലുകളും വെള്ളിയാഴ്ച്ച ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതായി ഇറാനിയന്‍ നാവികസേന അവകാശപ്പെട്ടു. അതാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ കാരണമായി ഇറാന്‍ പറയുന്നത്. എന്നാല്‍, ഇസ്ലാമിക് റിപ്പബ്ലിക്കിന്മേലുള്ള അമേരിക്കയുടെ ഉപരോധം ലംഘിച്ചതിന് മെഡിറ്ററേനിയന്‍ കടലില്‍ ഈ ആഴ്ച ഇറാന്റെ ടാങ്കറില്‍ നിന്ന് ക്രൂഡ് ഓയില്‍ പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്കു ഏഥന്‍സ് നല്‍കിയ സഹായത്തിനുള്ള പ്രതികാരമാണ് ഇതെന്നും വിലയിരുത്തുന്നുണ്ട്.
ഇത് കടല്‍കൊള്ളക്ക് തുല്യമായ നടപടിയാണെന്ന് ഗ്രീക്ക് പ്രേതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലുകളെയും അവരുടെ ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവം ഇറാന്റെ ഉഭയകക്ഷി ബന്ധങ്ങളെയും ഗ്രീസ് അംഗമായ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് നയതന്ത്രജ്ഞര്‍ നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ നിന്ന് പനാമ ടാങ്കര്‍ ഇറാനിയന്‍ ഹൈജാക്കര്‍മാര്‍ ആക്രമിച്ചു പിടിച്ചെടുത്തിരുന്നു. നവംബറില്‍ ഒരു വിയറ്റ്‌നാമീസ് ടാങ്കറും പിടിച്ചെടുക്കുകയും കൈവശം വയ്ക്കുകയും ചെയ്തു. പിന്നീട് ഈ കപ്പലുകള്‍ വിട്ടുകൊടുത്തു. പേര്‍ഷ്യന്‍ തെറത്തുനിന്ന് 17 ഗ്രീക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുതിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.