രാജ്യത്ത്‌ അഞ്ച് വയസിൽ താഴെയുള്ളവരുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ; കൂടുതൽ ഉത്തർപ്രദേശിൽ

രാജ്യത്ത്‌ അഞ്ച് വയസിൽ താഴെയുള്ളവരുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ; കൂടുതൽ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത്‌ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ. ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഉത്തർപ്രദേശിലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു.

1000 ജനനം നടക്കുമ്പോൾ കേരളത്തിൽ 5.2 പേരാണ് മരിക്കുന്നത്. യുപിയിൽ ഇത് 60 കുട്ടികളും ബിഹാറിൽ 56. 59 മാസം വരെ പ്രായമുള്ള കുട്ടികളിലുണ്ടാകുന്ന വളർച്ചാ മുരടിപ്പ്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ടെന്നും സർവേ പറയുന്നു. 99 ശതമാനം ജനനവും കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2019–2021 കാലയളവിലെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

അതേസമയം നിരക്കിൽ കാര്യമായ കുറവുണ്ടായിരിക്കുന്നു. ഒരു സ്‌ത്രീ ജന്മം നൽകുന്ന കുട്ടികളുടെ നിരക്ക്‌ 2015-16 ൽ 2.2 ആയിരുന്നത്‌ ഇപ്പോള്‍ രണ്ടായി കുറഞ്ഞിരിക്കുന്നു. ബിഹാർ, മേഘാലയ, ഉത്തർപ്രദേശ്‌, ജാർഖണ്ഡ്‌, മണിപ്പുർ സംസ്ഥാനങ്ങളിൽ 22 ന് മുകളിലാണ് ജനന നിരക്കുളളത്. രാജ്യത്തെ ജനസംഖ്യയിൽ കൂടുതലും 19 വയസിൽ താഴെയുള്ളവരാണ്‌. 60 വയസ് കഴിഞ്ഞവർ 12 ശതമാനമാണുള്ളത്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.