അനുദിന വിശുദ്ധര്‍ - മെയ് 29
പോയിറ്റിയേഴ്‌സിലെ കുലീന കുടുംബത്തില്‍ ജനിച്ച മാക്‌സിമിനൂസ് തിരുസഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്‌സെന്റിയൂസിന്റെ ബന്ധുവാണ് മാക്‌സിമിനൂസ്.
ട്രിയേഴ്‌സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന മാക്‌സിമിനൂസിനെ ട്രിയേഴ്‌സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം 332 ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനായി.
വിശുദ്ധ അത്തനാസിയൂസിനെ 336 ല്‍ ട്രിയേഴ്‌സിലേക്ക് നാടുകടത്തിയപ്പോള്‍ വിശുദ്ധ മാക്‌സിമിനൂസാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അപമാനിതനായ ഒരു വ്യക്തിയെന്ന നിലയിലല്ല മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും മഹാനായ സാക്ഷി എന്ന നിലയില്‍, വിശുദ്ധന്റെ സാന്നിധ്യം വളരെയേറെ സന്തോഷം നല്‍കുന്നതായിരിക്കും എന്ന്  മാക്‌സിമിനൂസ് അറിയാമായിരുന്നു. 
രണ്ട് വര്‍ഷത്തോളം വിശുദ്ധ അത്തനാസിയൂസ് അദ്ദേഹത്തിന്റെ കൂടെ കഴിഞ്ഞു. ധൈര്യത്തിനും ജാഗ്രതക്കും അസാധാരണമായ നന്മക്കും ഉദാഹരണമാണ്് വിശുദ്ധ മാക്‌സിമിനൂസ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന വിശുദ്ധ പോളിനെ കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തി നാടു കടത്തിയപ്പോള്‍ ശക്തനായ സംരക്ഷകനായ വിശുദ്ധ മാക്‌സിമിനൂസിന്റെ പക്കലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. 
വിശുദ്ധന്‍ തന്റെ വിലയേറിയ ഉപദേശങ്ങളാല്‍ അരിയാനിസമെന്ന മതവിരുദ്ധ വാദത്തിന്റെ രഹസ്യ സ്വാധീനത്തെക്കുറിച്ചും പ്രലോഭനത്തെക്കുറിച്ചും കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തിക്ക് മുന്നറിയിപ്പ് നല്‍കുകയും അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 347 ല്‍ സര്‍ഡിക്കായില്‍ നടന്ന  സമ്മേളനത്തില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ തിളക്കമാര്‍ന്ന ഒരു സംരക്ഷകനായി വിശുദ്ധനെ എല്ലാരും വാഴ്ത്തി. 
 349 ല്‍ പോയിടോയില്‍ വെച്ചാണ് വിശുദ്ധ മാക്‌സിമിനൂസ് മരണപ്പെട്ടതെന്ന് കരുതപ്പെടുന്നു. പോയിട്ടിയേഴ്‌സിനു സമീപമാണ് വിശുദ്ധനെ അടക്കം ചെയ്തതെങ്കിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരം പിന്നീട് ട്രിയേഴ്‌സിലേക്ക് മാറ്റി. മെയ് 29 വിശുദ്ധന്റെ ഓര്‍മ്മ ദിവസമായി ആചരിക്കപ്പെടുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍ 
1. ഡിവോണ്‍ഷയറിലെ എര്‍വാന്‍ 
2. ഇംഗ്ലീഷ് തീര്‍ഥാടകനായ എലവുത്തേരിയൂസ് 
3. സരഗോസയിലെ വോര്‍ത്തൂസും ഫെലിക്‌സും ജോണും
4. ഇക്കോണിയത്തു വച്ചു വധിക്കപ്പെട്ട കോനോണും മകനും 
5. കപ്പദോച്യാക്കാരായ സീസിനിയൂസും മാര്‍ത്തീരിയൂസും അലക്‌സാണ്ടറും.
 'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.