മഹാരാഷ്‌ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദം; പൂനെയിൽ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്‌ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദം; പൂനെയിൽ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ: തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്‌ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ സ്ഥിരീകരിച്ചു. പൂനെയിലാണ് ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ബി.ജെ മെഡിക്കല്‍ കോളജില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവരില്‍ ഒമിക്രോണിന്റെ ബി.എ 4,​ ബി.എ 5 വകഭേദങ്ങള്‍ കണ്ടെത്തിയത്. രോഗം കണ്ടെത്തിയ രണ്ടുപേര്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമുണ്ട്.

രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോണിന്റെ വകഭേദങ്ങള്‍ അപകടകാരിയല്ലെങ്കിലും കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷി കൂടുതലാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.