നിര്‍മല സീതാരാമനും പീയുഷ് ഗോയലും ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ഥി പട്ടികയില്‍; പതിനാറില്‍ ആറുപേര്‍ വനിതകള്‍

നിര്‍മല സീതാരാമനും പീയുഷ് ഗോയലും ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ഥി പട്ടികയില്‍; പതിനാറില്‍ ആറുപേര്‍ വനിതകള്‍

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 16 സ്ഥാനാര്‍ഥികളില്‍ ആറുപേര്‍ വനിതകളാണെന്ന പ്രത്യേകതയുണ്ട്. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാന്‍ കര്‍ണാടകയില്‍ പീയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും.

ജൂണ്‍ പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57ല്‍ പതിനൊന്ന് സീറ്റുകള്‍ ഉത്തര്‍പ്രദേശിലാണ്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും മത്സരിക്കും. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകള്‍ വീതമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഎപിയും അഞ്ച് സീറ്റുകള്‍ വീതം നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.