സാങ്കേതിക പിഴവ്; 100 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 13 കോടി

സാങ്കേതിക പിഴവ്; 100 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 13 കോടി

ചെന്നൈ: സാങ്കേതിക പിഴവ് കാരണം കുറച്ച് സമയത്തേയ്ക്ക് ചെന്നൈയില്‍ കോടീശ്വരരായത് 100 പേര്‍. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ടി. നഗറിലെയും നഗരത്തിലെ മറ്റു ചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് 13 കോടി രൂപ എത്തിയത്. എന്നാല്‍ അധികം വൈകാതെ ബാങ്ക് ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

അക്കൗണ്ടില്‍ 10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്.എം.എസ്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 13 കോടിയിലേറെ രൂപയും. സെര്‍വറിലെ പ്രശ്നമാണ് ഇതിന് കാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

പണമെത്തിയതായി അക്കൗണ്ടില്‍ കാണിക്കുന്നുണ്ടെങ്കിലും ആര്‍ക്കും പണമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പണമിടപാട് കേസുകള്‍ പരിഗണിക്കുന്ന തമിഴ്‌നാട് പൊലീസിലെ പ്രത്യേക വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്കൗണ്ടില്‍ പണം എത്തിയവരില്‍ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അയച്ചതായിട്ടാണ് സന്ദേശം എത്തിയത്. ഇത്തരത്തില്‍ ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.