രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്ക്; കല്‍ക്കരി ഇറക്കുമതിയ്‌ക്കൊരുങ്ങി കേന്ദ്രം

രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്ക്;  കല്‍ക്കരി ഇറക്കുമതിയ്‌ക്കൊരുങ്ങി  കേന്ദ്രം

ന്യൂഡൽഹി: രാജ്യം വീണ്ടും ഊര്‍ജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോര്‍ട്ട്. ജൂലൈയില്‍ ആയിരിക്കും അടുത്ത ഊര്‍ജ്ജ പ്രതിസന്ധി ഇന്ത്യയിലെത്തുക എന്നാണ് സൂചന.

ഇറക്കുമതിയിലൂടെ കോള്‍ ഇന്ത്യ കല്‍ക്കരി സംഭരിക്കാൻ ഒരുങ്ങുകയാണ്. ഇതിലൂടെ കല്‍ക്കരി ക്ഷാമം പരിഹരിക്കാനാണ് ഖനന മന്ത്രാലയത്തിന്റെ നീക്കം. ഇതോടെ സംസ്ഥാനങ്ങള്‍ കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടെന്നും സംസ്ഥാനങ്ങളുടെ ടെണ്ടര്‍ നടപടി നിര്‍ത്തിവയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2015 ന് ശേഷം ആദ്യമായാണ് കേന്ദ്രം കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.

രാജ്യത്തെ താപ വൈദ്യുത നിലയങ്ങളില്‍ മണ്‍സൂണിന് മുമ്പത്തെ കല്‍ക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊര്‍ജ്ജ പ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്താകെ 20.7 ദശലക്ഷം ടണ്‍ കല്‍ക്കരി ആണ് ഇപ്പോള്‍ സ്റ്റോക്ക് ഉള്ളത്. വൈദ്യുത ഡിമാന്‍ഡില്‍ നേരിയ വര്‍ധന പോലും ഇപ്പോഴത്തെ നിലയില്‍ രാജ്യത്തെ താപ വൈദ്യുത നിലയങ്ങള്‍ക്ക് താങ്ങാനാവില്ല എന്നാണ് വിലയിരുത്തല്‍.

താപ വൈദ്യുത നിലയങ്ങള്‍, സംസ്ഥാനങ്ങള്‍, സ്വതന്ത്ര ഊര്‍ജോല്പാദക സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള കല്‍ക്കരി കോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, കോള്‍ ഇന്ത്യ സെക്രട്ടറി, ചെയര്‍മാന്‍ എന്നിവര്‍ക്ക് ഊര്‍ജ്ജ വകുപ്പ് കത്ത് അയച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. കഴിഞ്ഞ മാസം രാജ്യത്ത് ആറ് വര്‍ഷത്തെ രൂക്ഷമായ കല്‍ക്കരി ക്ഷാമമാണ് ഉണ്ടായത്. സംസ്ഥാനങ്ങളിലെ ഊര്‍ജ്ജ ഉല്പാദനത്തെ ഇത് ബാധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.