ബെംഗളൂരു: കര്‍ഷക സമര നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ മുന്‍ വക്താവുമായ രാകേഷ് ടികായത്തിന് നേരെ മഷി ആക്രണം. ബെംഗളൂരു പ്രസ് ക്ലബില്‍ വെച്ചാണ് ഒരുസംഘം അക്രമികള്‍ ടികായത്തിന് നേരെ മഷി എറിഞ്ഞത്.
വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മഷി ഒഴിക്കുകയായിരുന്നു. മഷി എറിഞ്ഞതിന് പിന്നാലെ ടികായത് അനുകൂലികളും അക്രമികളും തമ്മില്‍ പ്രസ് ക്ലബ് ഹാളില്‍ കൂട്ടത്തല്ലുണ്ടായി.
ആക്രമണത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിന് എതിരെ രാകേഷ് ടികായത് രംഗത്തെത്തി. പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.