തിരുവനന്തപുരം: മേയ് 31 ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങിയത് 11,100 ജീവനക്കാര്‍. അടുത്ത കാലത്ത് ഒരൊറ്റ ദിവസം ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ വിരമിച്ചത് ഈ വര്‍ഷമാണ്. വിവിധ പൊതുമേഖല കമ്പനികളിലെ കണക്ക് കൂടി കൂട്ടിയാല്‍ ഇതിലും കൂടുതലാകും.
വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ 4000 കോടി രൂപ വേണം. ഇത് എല്ലാവര്‍ക്കും ഒരുമിച്ച് നല്‍കേണ്ടി വരില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അക്കൗണ്ടന്റ് ജനറല്‍ അംഗീകരിക്കുന്ന മുറയ്ക്കാണ് ആനുകൂല്യം നല്‍കുന്നത്. അതിനാല്‍ പെട്ടെന്നൊരു സാമ്പത്തികസമ്മര്‍ദം ഉണ്ടാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
എങ്കിലും ഇത്രയും പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പണം കടം വാങ്ങേണ്ടി വരും. കഴിഞ്ഞ മേയില്‍ 9205 പേരാണ് വിരമിച്ചത്. വര്‍ഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം വിവിധ മാസങ്ങളിലായി 21,083 പേര്‍ വിരമിക്കുമെന്നാണ് ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണക്ക്.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് കൂടുതല്‍ ജീവനക്കാരും വിരമിക്കുക. എന്നാല്‍ മാര്‍ച്ചിലായിരിക്കും അദ്ധ്യാപകര്‍ കൂടുതലും വിരമിക്കുന്നത്. മേയ് 31 നു ശേഷം വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സര്‍വീസ് നീട്ടി നല്‍കുന്നതു കൊണ്ടാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.