അക്ഷരക്കൂട്ടം സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

അക്ഷരക്കൂട്ടം സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

ദുബായ്: യു എ ഇ യിലെ പ്രമുഖ സാഹിത്യ-സാംസ്ക്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം, കഥ കവിത വിഭാഗത്തിൽ മത്സരം സംഘടിപ്പിക്കുന്നു.
ജി.സി.സിയിൽ താമസിക്കുന്ന എല്ലാ പ്രവാസികൾക്കും പ്രായഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ മുൻപ് പ്രസിദ്ധീകരിച്ചതോ ആശയങ്ങളുടെ അനുകരണമോ പരിഭാഷയോ ആകരുത്. കഥ 8 പേജിലും കവിത 30 വരിയിലും കൂടരുത്.

ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, പ്രമുഖ കലാകാരൻ നിസാർ ഇബ്രാഹിം രൂപകൽപ്പന ചെയ്ത ശില്പം എന്നിവയാണ് സമ്മാനങ്ങൾ. തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള കഥ/കവിത സമാഹാരങ്ങൾ അക്ഷരക്കൂട്ടം പ്രസിദ്ധീകരിച്ച് ഷാർജ പുസ്തകോത്സവവേദിയിൽ പ്രകാശനം ചെയ്യും.  

മലയാളത്തിലെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറിയാണ് അന്തിമഫലം നിശ്ചയിക്കുക.
സൃഷ്ടികൾ പി ഡി എഫ് ആയി ഫോട്ടോയും, മൊബൈൽ നമ്പറും സഹിതം [email protected]എന്ന ഇമെയിൽ വിലാസത്തിൽ 2022 *ജൂലൈ 10* -നകം അയക്കണമെന്ന്  അക്ഷരക്കൂട്ടം അഡ്മിൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.