അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

 അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

ഒക്ലഹോമ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അറിയുന്നു. പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം.

ടള്‍സയിലെ സെന്റ്  ഫ്രാന്‍സിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെപ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നു പുറത്തുവന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ടെക്‌സസിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 19 കുട്ടികള്‍ അടക്കം 21 പേരാണ് മരിച്ചത്. പതിനെട്ടുകാരനായ സാല്‍വദോര്‍ റാമോസ് എന്ന അക്രമിയെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. മുത്തശ്ശിയെ കൊന്ന ശേഷമായിരുന്നു പ്രതി സ്‌കൂളിലെത്തിയത്.

അമേരിക്കയില്‍ ശക്തമായ തോക്ക് മാഫിയക്കെതിരെ നടപടി എടുക്കാനാകാത്തതില്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.