ഡാര്‍ക്ക് വെബ് വഴി ലഹരി വ്യാപാരം; തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്

ഡാര്‍ക്ക് വെബ് വഴി ലഹരി വ്യാപാരം;  തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്. സൈബര്‍ ഡോമിലെ വിദഗ്ദരാണ് 'ഗ്രാപ്നെൽ' എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്.

ആറ് മാസത്തെ പരിശ്രമത്തിനൊടുവിലാണ് സോഫ്റ്റ് വെയര്‍ തയ്യാറായിരിക്കുന്നത് എന്നത് സൈബര്‍ ഡോമിനു വലിയ നേട്ടമായി. ഡാര്‍ക്ക് വെബ് വഴി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വില്‍ക്കുന്നതു കണ്ടെത്തി നടപടിയെടുക്കുന്നതില്‍ സൈബര്‍ ഡോം വളരെയേറെ മുന്നേറിയിരുന്നു.

രാജ്യാന്തര മാഫിയകള്‍ ലഹരി കടത്തിന്റെ പുതിയ മാര്‍ഗമായി ഡാര്‍ക്ക് വെബ്‌സൈറ്റുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നു. പക്ഷേ കേരളത്തില്‍ ഈയിടെയാണ് ഇതിനുള്ള തെളിവുകള്‍ ലഭിക്കുന്നത്. ഈയിടെ കൊച്ചിയില്‍ പിടികൂടിയ ലഹരി മരുന്നുകള്‍ രാജ്യാന്തര വിപണിയില്‍ നിന്നു ഡാര്‍ക്ക് വെബ് വഴിയാണു വാങ്ങിയതെന്ന സൂചന ലഭിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ ലഹരികടത്ത് തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നു മനസിലാക്കിയാണ് ഈ സോഫ്റ്റ്‌വെയര്‍ സൈബര്‍ ഡോം വികസിപ്പിച്ചെടുക്കുകയും അപ്‌ഡേഷന്‍ നടത്തുകയും ചെയ്തത്. പ്രത്യേക ഡാര്‍ക്ക് നെറ്റ് ലാബ് തുടങ്ങുകയും വിദഗ്ധ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. . നിലവില്‍ എന്‍ഐഎ, ഐബി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ഇത്തരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.