ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ബാങ്ക് ജീവനക്കാരനെ ഭീകരർ വെടിവച്ചുകൊന്നു

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ബാങ്ക് ജീവനക്കാരനെ ഭീകരർ  വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൗരന്മാര്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമില്‍ ബാങ്ക് ജീവനക്കാരനെ ഭീകരർ വെടിവച്ചുകൊന്നു.

രാജസ്ഥാന്‍ സ്വദേശി വിജയ കുമാറാണ് മരിച്ചത്. കശ്മീര്‍ താഴ്‌വരയില്‍ ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ ഇതുവരെ നടന്നതായാണ് പോലീസ് കണക്കുകള്‍. അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

പ്രദേശവാസികള്‍ ഭീകരരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആയപ്പോള്‍ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.