30 ട്രെയിനികള്‍ക്ക് കോവിഡ്; തൃശൂര്‍ പൊലീസ് അക്കാഡമി കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

30 ട്രെയിനികള്‍ക്ക് കോവിഡ്; തൃശൂര്‍ പൊലീസ് അക്കാഡമി കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാഡമി കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാഡമിയില്‍ 30 ട്രെയിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇതോടെ അക്കാഡമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍ ഉണ്ടായിരുന്നു. ഇന്ന് മാത്രം 1,278 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്. 407 കേസുകള്‍. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.

ഇന്നലെ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലായിരുന്നു, 463 പേര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.