തൃക്കാക്കര: ആദ്യ റൗണ്ട് പൂര്‍ത്തിയായി; 21 ബൂത്തുകളിലും ഉമാ തോമസ് മുന്നില്‍

തൃക്കാക്കര:  ആദ്യ റൗണ്ട് പൂര്‍ത്തിയായി; 21 ബൂത്തുകളിലും ഉമാ തോമസ് മുന്നില്‍


കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 21 ബൂത്തുകളിലുമായി 597 വോട്ടുകള്‍ക്ക് ഉമാ തോമസാണ് മുന്നില്‍.

പോസ്റ്റല്‍ വോട്ടുകളിലും ഉമാ തോമസിനാണ് ലീഡ്. ആറുവോട്ടുകള്‍ ഉമ നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് നാലു വോട്ടുകള്‍ ലഭിച്ചു. ബി ജെ പിക്ക് ഒന്നും ലഭിച്ചില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

21 ടേബിളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 15 വരെ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും, അവസാന റൗണ്ടില്‍ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.

കഴിഞ്ഞ രണ്ടു ദിവസത്തെ കൂട്ടിക്കിഴിക്കലിനൊടുവില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇടത്, വലത് മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. എല്‍ഡിഎഫ്, യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി കൂടുതല്‍ കരുത്ത് തെളിയിക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നു. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ട്വന്റി-20 വോട്ടുകളും വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകങ്ങളാണ്.

240 ബൂത്തുകളിലാണ് തൃക്കാക്കരയില്‍ ജനം വിധിയെഴുതിയത്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.