ആലപ്പുഴ: പതിനേഴു വര്‍ഷം മുന്‍പ് കാണാതായ രാഹുലിനോടു രൂപ സാദൃശ്യമുള്ളയാളെ പൊലീസ് കണ്ടെത്തി ആലപ്പുഴയില്‍ എത്തിച്ചു. ആകാംക്ഷയുടെ മുള്‍മുനയില്‍ വ്യാഴാഴ്ച രാത്രി 9.15ന് അമ്മ മിനിയുടെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യം നോക്കിയത് കാലിലെ മറുകായിരുന്നു. അപ്പോള്‍ത്തന്നെ അതു തന്റെ കുട്ടിയല്ലെന്ന് അമ്മ ഉറപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളുടെയും അയല്‍വാസികളുടെയും ഊഴമായിരുന്നു. അവര്‍ രാഹുലിന്റെ ചെവിയുമായി സാമ്യമുണ്ടെന്നു മാത്രമാണു പറഞ്ഞത്. രാഹുലല്ലെന്നു മിനി ഉറപ്പിച്ചതോടെ പോലീസ് 24 വയസുകാരനെ ആലപ്പുഴയിലുള്ള കുടുംബ സുഹൃത്തിനൊപ്പം പറഞ്ഞു വിട്ടു. രാഹുലിനോടു സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്ന അവകാശവാദവുമായി മുംബൈയില്‍ നിന്നാണു കത്തും ഫോട്ടോയും മിനിക്കു കിട്ടിയത്. മലയാളിയായ വസുന്ധരാ ദേവിയാണ് കത്തയച്ചത്.
രാഹുലിനോടു സാദൃശ്യമുള്ള വിനയ് എന്ന കുട്ടിയെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ കണ്ടെന്നാണു കത്തിലുള്ളത്. വിനയ് ഇപ്പോള്‍ നെടുമ്പാശേരി ഭാഗത്തുണ്ടെന്നും പറഞ്ഞിരുന്നു. കത്തില്‍ പറയുന്ന വിനയ് എന്നു പേരുള്ള ആളെ എറണാകുളം ലുലുമാളില്‍ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് പൊലീസ് കണ്ടെത്തിയത്.
2005 മെയ് 18ന് വൈകിട്ട് നാലോടെ വീടിനു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നതിനിടെയാണ് ഏഴു വയസുകാരനായ രാഹുലിനെ കാണാതായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.