യുഎഇ: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ നൂറുശതമാനം പൂർത്തിയായതായി അധികൃതർ. വാക്സിനേഷന്‍ ക്യാംപെയിനിലൂടെ അർഹതയുളള എല്ലാവർക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന മുന്‍നിര പ്രവർത്തകർ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുളള വ്യക്തികള്‍, എന്നിവരാണ് ക്യാംപെയിനിലൂടെ വാക്സിന്‍ സ്വീകരിച്ചത്.
ലോകത്ത് തന്നെ കോവിഡിനെ വാക്സിനിലൂടെ പ്രതിരോധിച്ച മുന്‍നിരരാജ്യങ്ങളിലൊന്നാണ് യുഎഇ. ആരോഗ്യ പ്രതിരോധമന്ത്രാലയമാണ് വാക്സിനേഷന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. വാക്സിനേഷന്‍ സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനുളള സൗകര്യവും യുഎഇ ഒരുക്കിയിരുന്നു.
പ്രവാസി സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും തികച്ചും സൗജന്യമായാണ് കോവിഡ് വാക്സിന്‍ യുഎഇയില്‍ വിതരണം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.