'സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗറിലില്ല'; നാല്‍പതോളം പണ്ഡിറ്റ് കുടുംബങ്ങള്‍ നഗരം വിട്ടു

'സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗറിലില്ല'; നാല്‍പതോളം പണ്ഡിറ്റ് കുടുംബങ്ങള്‍ നഗരം വിട്ടു

ശ്രീനഗര്‍: കശ്മീരില്‍ ആക്രമണം തുടര്‍ച്ചയായതോടെ പി എം പാക്കേജില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകള്‍ ജമ്മുവിലെത്തി. 1990 കളിലെ കശ്മീരിനേക്കാള്‍ അപകടം നിറഞ്ഞതാണ് ഇന്നത്തെ കശ്മീരെന്നായിരുന്നു ജമ്മുവിലെത്തിയ പണ്ഡിറ്റുകളുടെ പ്രതികരണം. സുരക്ഷിതമായ ഒരു സ്ഥലം പോലും ശ്രീനഗറില്‍ ഇല്ലാതായെന്ന് പി എം പാക്കേജില്‍ ജോലി ചെയ്ത് വരുന്ന പണ്ഡിറ്റുകളിലൊരാള്‍ പ്രതികരിച്ചു.

30 മുതല്‍ 40 വരെ കുടുംബങ്ങള്‍ നഗരം വിട്ടുപോയി. ഞങ്ങളുടെ ആവശ്യം ഇതുവരെ നടപ്പാക്കിയില്ല. പിഎം പാക്കേജിന് കീഴില്‍ ജോലി ചെയ്യുന്ന അമിത് കൗള്‍ എഎന്‍ഐയോട് പറഞ്ഞു. സര്‍ക്കാരിന്റെ സുരക്ഷിത സ്ഥലങ്ങള്‍ നഗരത്തിനുള്ളില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്യൂരിറ്റി ജീവനക്കാര്‍ പോലും ഇവിടെ സുരക്ഷിതരല്ല. കൂടുതല്‍ കുടുംബങ്ങള്‍ ശ്രീനഗര്‍ വിട്ടുപോകുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ ക്യാമ്പുകള്‍ പൊലീസ് സീല്‍ ചെയ്തിരിക്കുകയാണെന്നും മറ്റൊരാള്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ബീഹാര്‍ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.