ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂണ്‍ നാല് ശനിയാഴ്ച്ച അദ്ദേഹം ഖത്തറിലെത്തും. ആദ്യമായാണ് അദ്ദേഹം ഖത്തറില്‍ സന്ദര്‍ശനം നടത്തുന്നത്.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിരവധി ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സൗഹൃദ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ഗാബോണ്‍, സെനഗല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറില്‍ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.