ഉപഭോക്തൃ കേസുകള്‍ നിരവധി; മീഡിയേഷന്‍ സെല്‍ രൂപീകരിക്കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി

ഉപഭോക്തൃ കേസുകള്‍ നിരവധി; മീഡിയേഷന്‍ സെല്‍ രൂപീകരിക്കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഉപഭോക്തൃ നിയമഭേദഗതി പ്രകാരമുള്ള മീഡിയേഷന്‍ സെല്‍ രൂപീകരിക്കാതെ ഒഴിഞ്ഞു മാറുന്നതില്‍ പ്രതിഷേധം. റിട്ടയേര്‍ഡ് ജഡ്ജിയേയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി ഓരോ ജില്ലയിലും മീഡിയേഷന്‍ സെല്‍ വേണമെന്ന നിയമഭേദഗതി വന്നിട്ട് മൂന്ന് വര്‍ഷമായി. തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മീഡിയേഷന്‍ സെല്‍ ഉദ്ഘാടനം ചെയ്തുവെങ്കിലും അംഗങ്ങളെ നിയമിച്ചില്ല.

കൂടാതെ ഇവര്‍ക്കുള്ള പ്രതിഫലം കണ്‍സ്യൂമര്‍ വെല്‍ഫയര്‍ കോര്‍പ്പറേഷന്‍ ഫണ്ടിലുള്ള 10 കോടി രൂപയുടെ പലിശയില്‍ നിന്ന് നല്‍കാമെന്ന നിര്‍ദ്ദേശം ജില്ലാ കമ്മിഷനുകള്‍ മുന്നോട്ടുവച്ചെങ്കിലും സിവില്‍ സപ്‌ളൈസ് കമ്മിഷണര്‍ പരിഗണിച്ചില്ല.

കെട്ടിടം നിര്‍മ്മിക്കാന്‍ ഓരോ ജില്ലയ്ക്കും ഒന്നേകാല്‍ കോടി രൂപ വീതം 17.5 കോടി അനുവദിക്കാമെന്ന് കേന്ദ്രം 2020ല്‍ അറിയിച്ചെങ്കിലും അതു വാങ്ങിയെടുക്കാനും താല്പര്യം കാട്ടിയില്ലെന്നാണ് ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.