ദുബായ്: ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കായി മുനിസിപ്പാലിറ്റി ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുന്നു.ദുബായ്
മുനിസിപ്പാലിറ്റിയുടെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസാണ് വാഹനങ്ങള്‍ക്കായി ഡിജിറ്റൽ മാപ്പ് സജ്ജമാക്കുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പദ്ധതിയൊരുങ്ങുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിർദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് ഭൂപടങ്ങള്‍ ഒരുക്കുന്നത്. ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച രീതിയില്‍ ദിശ നിർണയിക്കാന്‍ സാധിക്കുകയെന്നുളള ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുന്നത്.




ദുബായില്‍ 2023 മുതലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. എമിറേറ്റിലെ ഗതാഗത സംവിധാനത്തിന്‍റെ പങ്ക് ഈ മേഖലയിലേക്ക് മാറ്റാനാണ് ആലോചന.
2030 ഓടെ ദുബായിലെ 25 ശതമാനം യാത്രകളും നിർമ്മിത ബുദ്ധിയില്‍ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുകയെന്നുളളതാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.