അമേരിക്കയില്‍ വിമാനത്താവളം വഴി വീല്‍ച്ചെയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 23 പൗണ്ട് കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചെടുത്തു

അമേരിക്കയില്‍ വിമാനത്താവളം വഴി വീല്‍ച്ചെയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 23 പൗണ്ട് കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചെടുത്തു


ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ചെയറില്‍ ഒളിപ്പിച്ച 23 പൗണ്ട് കൊക്കെയ്ന്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പിടിച്ചെടുത്തു. സംശയം തേന്നിയ സിബിപി ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് വീല്‍ചെയര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വീല്‍ച്ചെയറുമായി വന്ന അലക്‌സാണ്ടര്‍ എ. ലോപ്പസ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.

വീല്‍ചെയറിന്റെ സീറ്റില്‍ പറ്റിപ്പിടിച്ചിരുന്ന വെളുത്ത പൊടി തട്ടിക്കളയാന്‍ പ്രതി ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചെയര്‍ കീറി സൂക്ഷമമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ചിരുന്ന നാല് പൊതി കൊക്കെയ്ന്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 378,000 ഡോളര്‍ ഇതിന് വിലവരുമെന്ന് സിബിപി ഏരിയ പോര്‍ട്ട് ഡയറക്ടര്‍ ഷാര്‍ലറ്റ് ബാരി ചാസ്റ്റെയ്ന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.