ഡല്‍ഹിയില്‍ 500 ദേശീയ പതാകകള്‍ സ്ഥാപിക്കും; ദേശീയഗാനം ആലപിക്കാന്‍ ജനങ്ങളെ ഒന്നിച്ചു കൂട്ടുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ 500 ദേശീയ പതാകകള്‍ സ്ഥാപിക്കും; ദേശീയഗാനം ആലപിക്കാന്‍ ജനങ്ങളെ ഒന്നിച്ചു കൂട്ടുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ 500 ദേശീയ പതാകകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഫല്‍ഗ് കോഡ് ഉറപ്പ് വരുത്താന്‍ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കേജ്രിവാള്‍ പറഞ്ഞു.

ഞായറാഴ്ചകളില്‍ രാവിലെ 10 മണിക്ക് 'തിരംഗ സമ്മാന്‍ സമിതി' ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശീയ ഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും എല്ലാ കുട്ടികളിലും സ്‌കൂളിലും പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യക്കാര്‍ക്ക് മരുന്ന് എത്തിക്കുക, വീടില്ലാത്തവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പ് വരുത്തുക എന്നിവയും ഇവരുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ദേശീയതയിലൂന്നിയുള്ള രാഷ്ട്രീയത്തിന് അതേ രീതിയില്‍ തിരിച്ചടി നല്‍കുകയെന്നതാണ് എഎപിയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.