സിബിഐ മരിച്ചെന്ന് പറഞ്ഞ വയോധിക ജീവനോടെ കോടതിയില്‍ ഹാജരായി

സിബിഐ മരിച്ചെന്ന് പറഞ്ഞ വയോധിക ജീവനോടെ കോടതിയില്‍ ഹാജരായി

പാട്‌ന: ബിഹാറില്‍ സിബിഐ മരിച്ചെന്ന് പറഞ്ഞ വയോധിക ജീവനോടെ കോടതിയില്‍ ഹാജരായി. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷിയാണ് ഹാജരായത്. ബിഹാറിലെ മുസാഫര്‍പൂറിലുള്ള എംപി എംഎല്‍എ കോടതിയിലാണ് കോടതിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

മാധ്യമപ്രവര്‍ത്തകനായ രാജേന്ദ്രോ രഞ്ജന്റെ കൊലപാതക കേസിലെ പ്രധാന സാക്ഷിയാണിവര്‍. ഇവര്‍ മരിച്ചെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. വോട്ടര്‍ ഐഡി കാര്‍ഡും പാന്‍ കാര്‍ഡും ഉള്‍പ്പെടെ ബാഡ്മി ദേവി കോടതിയില്‍ ഹാജരാക്കി.

ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന രഞ്ജന്‍ സിവ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാഡ്മി ദേവിയെ വിസ്തരിക്കണമെന്ന ആവശ്യത്തില്‍ കോടതി ഇവര്‍ക്ക് സമന്‍സ് അയക്കുകയായിരുന്നു. എന്നാല്‍ ബാഡ്മി ദേവി മരിച്ചെന്ന് കാണിച്ച് സിബിഐ മെയ് 24 കോടതിയില്‍ ഡെത്ത് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പത്രവാര്‍ത്തകളിലൂടെയാണ് താന്‍ മരിച്ചുവെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരിക്കുകയാണെന്നത് ബാഡ്മി ദേവി അറിയുന്നത്. തൊട്ടുപിന്നാലെ ബാഡ്മി കോടതിയിലെ സമീപിച്ചു. കേസില്‍ തന്നെ സിബിഐ പ്രധാസാക്ഷിയാക്കിയെങ്കിലും ആരും തന്നെ കാണാനോ തന്റെ മൊഴിയെടുക്കാനോ വന്നില്ലെന്ന് ബാഡ്മി ദേവി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.