രണ്ടാം ലോകമഹാ യുദ്ധത്തെ ചെറുത്ത പുരാതന പള്ളികള്‍ പോലും റഷ്യന്‍ അധിനിവേശത്തില്‍ നിലംപൊത്തി; ആകെ തകര്‍ന്നത് 113 എണ്ണം

രണ്ടാം ലോകമഹാ യുദ്ധത്തെ ചെറുത്ത പുരാതന പള്ളികള്‍ പോലും റഷ്യന്‍ അധിനിവേശത്തില്‍ നിലംപൊത്തി; ആകെ തകര്‍ന്നത് 113 എണ്ണം

കീവ്: കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലെ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരത്തില്‍ റഷ്യ കയ്യേറിയതിന്റെ ഇരുപത് ശതമാനത്തോളം ഉക്രെയ്ന്‍ തിരിച്ചു പിടിച്ചു. പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെര്‍സ്‌കി ഡോണെറ്റ്‌സ് നദിയിലെ പാലങ്ങള്‍ ഒന്നൊന്നായി റഷ്യ തകര്‍ക്കുകയാണ്. റഷ്യന്‍ സേനയ്ക്കു കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹെയ് ഗയ്ദായ് പറഞ്ഞു.

റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഇതുവരെ 113 പള്ളികള്‍ തകര്‍ന്നതായി ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യന്‍ അധിനിവേശത്തില്‍ രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികള്‍ നിലംപൊത്തി. 1991നു ശേഷം നിര്‍മിച്ചവയും തകര്‍ന്ന പള്ളികളുടെ പട്ടികയില്‍ ഉണ്ടെന്നും സെലെന്‍സ്‌കി അറിയിച്ചു.

നദിക്കരയിലെ സ്വിയത്തോഗാര്‍സ്‌കി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയില്‍ തീര്‍ത്ത പുരാതന ഓര്‍ത്തഡോക്‌സ് പള്ളി തീപിടിത്തത്തില്‍ നശിച്ചു. ആശ്രമ സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടായിരുന്നെന്ന് സാംസ്‌കാരിക മന്ത്രി ഒലെക്‌സാണ്ടര്‍ തകാചെന്‍കോ പറഞ്ഞു.

നദിക്കരയിലെ സ്വിയത്തോഗാര്‍സ്‌കി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയില്‍ തീര്‍ത്ത പുരാതന ഓര്‍ത്തഡോക്‌സ് പള്ളി തീപിടിത്തത്തില്‍ നശിച്ചു. ആശ്രമ സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടായിരുന്നെന്ന് സാംസ്‌കാരിക മന്ത്രി ഒലെക്‌സാണ്ടര്‍ തകാചെന്‍കോ പറഞ്ഞു. സിവീയറോഡോണെസ്റ്റ്‌സ്‌ക് റഷ്യ പിടിച്ചെടുത്താല്‍ പിന്നെ ലിസിചാന്‍സ്‌ക് നഗരം കൂടിയേ ലുഹാന്‍സ്‌കില്‍ ഉക്രെയ്ന്‍ നിയന്ത്രണത്തില്‍ ശേഷിക്കുന്നുള്ളൂ.

അതേസമയം ഉക്രെയ്ന്‍ സേനയില്‍ ചേര്‍ന്നു പോരാടിയ 4 വിദേശികള്‍ കൊല്ലപ്പെട്ടു. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു കൊല്ലപ്പെട്ടത്. യുദ്ധത്തിന് നയതന്ത്ര പരിഹാരം സാധ്യമാകുമോ എന്നതിലും ആശങ്ക കനക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.