പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി ഹൈറേഞ്ച് സമര സമിതി

പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി ഹൈറേഞ്ച് സമര സമിതി

ഇടുക്കി: സംരക്ഷിത വനമേഖലക്ക് ഒരുകിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. കേന്ദ്ര സര്‍ക്കാര്‍ കോടതി വിധി മറികടക്കാന്‍ പുതിയ നിയമമുണ്ടാക്കണം.

ഉത്തരവ് പരിസ്ഥിതി സംഘടനകളും വനംവകുപ്പും നടത്തുന്ന ഗൂഢ നീക്കങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്നും അതിനാല്‍ വിധി അംഗീകരിക്കില്ലെന്നും സമിതി വ്യക്തമാക്കി. വിധിയെ ശക്തമായി എതിര്‍ക്കുമെന്ന് സംരക്ഷണ സമതി കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ സമരത്തേക്കാള്‍ വലിയ കര്‍ഷക സമരത്തിന് സംസ്ഥാനം സാക്ഷിയാകുമെന്നും സമിതി പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രസ്ഥാവന നടത്തിയാല്‍ മാത്രം പോര. ഉത്തരവ് നടപ്പിലാക്കിയാല്‍ ഇടുക്കി ജില്ലയുടെ മുഴുവന്‍ ഭാഗവും ബഫര്‍ സോണാകും. ഇത് ഇടുക്കിയെ വിഴുങ്ങുമെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

വിധി നടപ്പിലാക്കാന്‍ പറ്റില്ലെന്ന നിലപാടെടുക്കണം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ച് നിന്ന് പ്രക്ഷോഭം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനം തയാറാകണം. ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സമരം തുടങ്ങുമെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.